മഹാരാഷ്ട്രയിലെ സമരത്തെ കേരളത്തിലെ സമരവുമായി താരതമ്യം ചെയ്യരുത് കേരളത്തിലെ സമരങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്
മഹാരാഷ്ട്രയിലെ സമരത്തെ കേരളത്തിലെ സമരവുമായി താരതമ്യം ചെയ്യരുതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ സമരങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്, അതുകൊണ്ടാണ് ജനപിന്തുണ കിട്ടാത്തതെന്ന് കോടിയേരി ചൂണ്ടിക്കാണിച്ചു. ചെങ്ങന്നൂരിൽ യുഡിഎഫ് ഹിന്ദു പ്രീണനം നടത്തുന്നുവെന്നും കോടിയേരി. അതിന്റെ ഭാഗമായാണ് പുതിയ സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും കോടിയേരി ആരോപിച്ചു.
