സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകൾ സംസ്ഥാനത്ത് വേറെയുമുണ്ടെന്ന് ദിലീപ്.  വിചാരണ വേഗത്തിൽ വേണമെന്നു തന്നെയാണ് തനിക്കും നിലപാടുള്ളതെന്ന് ദിലീപ് 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികൾ മറ്റൊരു കോടതിയിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി.
വിചാരണ നടപടികള്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരണമെന്നാണ് ആവശ്യം. നടി സമർപ്പിച്ച ഹർജിയിൽ കക്ഷി ചേരുന്നതിനാണ് ദിലീപിന്റെ അപേക്ഷ. നടിക്ക് എന്തിനു പ്രത്യേക പരിഗണന നൽകണം എന്നും ദിലീപ് ചോദിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

നടി സമീപിച്ചത് നിയമപരമായ അവകാരങ്ങൾ ചോദിച്ചെന്ന് ഹൈക്കോടതി വിശദമാക്കി അതിന് നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി ദിലീപിനെ അറിയിച്ചു. 
വനിതാ ജഡ്ജി വേണമെന്നും വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റണമെന്നുമായിരുന്നു നടിയുടെ ഹർജി. ഇതിനെ എതിർത്താണ് ദിലീപിന്റെ നീക്കം. സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകൾ സംസ്ഥാനത്ത് വേറെയുമുണ്ടെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

എന്നാല്‍ വിചാരണ വൈകിക്കാനാണ് ദിലീപിന്റെ നീക്കമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികൾ തൃശൂരിലേക്ക് മാറ്റണമെന്നുമുള്ള നടിയുടെ ആവശ്യത്തില്‍ സർക്കാരിന്‍റെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു. പാലക്കാട് ,തൃശൂർ ജില്ലകളിൽ നിശ്ചിത യോഗ്യതയുളള വനിതാ ജഡ്ജിമാരില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.