ഡഗ്ലസ് കോസ്റ്റയുടെ പരിക്ക് ഭേദമായി
മോസ്‌കോ: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ നേരിടാനിറങ്ങുന്ന ബ്രസീലിന് ആശ്വാസ വാർത്ത. പരിക്കേറ്റ് പുറത്തായിരുന്ന മധ്യനിര താരം ഡഗ്ലസ് കോസ്റ്റ അടുത്ത മത്സരത്തിൽ കളിച്ചേക്കും. കോസ്റ്ററിക്കക്കെതിരായ മത്സരത്തിനിടെ കാലിന് പരിക്കേറ്റ കോസ്റ്റയ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ പരിക്ക് ഭേദമായെന്നും താരം കളിക്കാൻ സജ്ജനാണെന്നും ബ്രസീൽ ഫുട്ബോൾ കോൺഫഡറേഷൻ അറിയിച്ചു. കോസ്റ്റ ഇന്നലെ ടീമിനൊപ്പം പരിശീലനം നടത്തി. മികച്ച വേഗവും സ്‌കില്ലുമുള്ള താരമാണ് യുവന്‍റസ് വിങറായ കോസ്റ്റ. ലോകകപ്പില്‍ ഇതുവരെ 45 മിനുറ്റ് മാത്രമാണ് താരം കളത്തിലിറങ്ങിയത്. പ്രീ ക്വാര്‍ട്ടറില്‍ മെക്സിക്കോയെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനറികള്‍ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്.
