അമേരിക്കയില്‍ ഉന്നത പുരസ്‌ക്കാരങ്ങളില്‍ ഒന്നായ നാഷണല്‍ ഹ്യൂമാനിറ്റീസ് മെഡലിന് ഒരു മലയാളി അര്‍ഹനായി. പ്രസിദ്ധ ഡോക്ടറും എഴുത്തുകാരനുമായ ഡോ അബ്രഹാം വര്‍ഗീസാണ് പുരസ്‌ക്കാരത്തിന് അര്‍ഹനായത്. സാഹിത്യകാരന്മാര്‍, ചരിത്രകാരന്മാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി 12 പേര്‍ക്കാണ് നാഷണല്‍ ഹ്യൂമാനിറ്റീസ് മെഡല്‍ പ്രസിഡന്റ് ഒബാമ ബാരക് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ പത്‌മപുരസ്‌ക്കാരത്തിന് തുല്യമാണ്. നാഷണല്‍ ഹ്യൂമാനിറ്റീസ് മെഡല്‍. ആരോഗ്യ സേവനത്തിന്റെ കേന്ദ്രബിന്ദു രോഗികളാണെന്ന് നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു എന്നതാണ് ഡോ അബ്രഹാം വര്‍ഗീസിനെ അവാര്‍ഡിന് തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായി പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ മെഡിസിന്‍ പ്രൊഫസറാണ് ഡോ അബ്രഹാം വര്‍ഗീസ്. മൈ ഓണ്‍ കണ്‍ട്രി (1994), ദ ടെന്നീസ് പാര്‍ട്‌ണര്‍ (1999), കട്ടിങ് ഫോര്‍ സ്റ്റോണ്‍ (2009) എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.