ഇസ്താംബുള്‍: തുര്‍ക്കിയില്‍ അധികാരം പിടിച്ചടക്കാന്‍ സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത് ജനകീയ ഇടപെടല്‍. ടാങ്കുകളില്‍ നീങ്ങിയ സൈനികരെ തടയാന്‍ പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ഉര്‍ദുഗാന്‍ അനുയായികളായ ആയിരങ്ങള്‍ തെരുവുകളില്‍ ഇറങ്ങി. ടാങ്കുകള്‍ക്കു മുന്നില്‍ നിരന്നു നിന്ന് അവര്‍ പട്ടാളത്തെ തടയാന്‍ ശ്രമിച്ചു.

ചിലയിടങ്ങളില്‍ സൈന്യം ടാങ്കുകള്‍ ഉരുട്ടി തടയാന്‍ ശ്രമിച്ചവരുടെ വാഹനങ്ങള്‍ തള്ളിമാറ്റി. മറ്റ് ചിലയിടങ്ങളില്‍ സൈനിക ടാങ്കുകളിലേക്ക് പാഞ്ഞു കയറി പ്രതിഷേധക്കാര്‍ സൈനികരെ വലിച്ചു പുറത്തിട്ടു. അതിനിടെ, 100ലേറെ സൈനികര്‍ ടാങ്കുകളില്‍നിന്നിറങ്ങി കീഴടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. സൈന്യത്തിലെ ചിലര്‍ രാജ്യദ്രോഹ കുറ്റം നടത്തിയതായി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിമാനത്താവളത്തില്‍നിന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


Scroll to load tweet…