മെത്തനോയിൽ നിറച്ച ടാങ്കറാണ് പൊട്ടിത്തെറിച്ചത്. പൊലീസ് എത്തുമ്പോഴേക്കും ടാങ്കർ ആളിക്കത്തിയിരുന്നു. തീപിടിത്തത്തിൽ ലോറിയിൽവച്ച് തന്നെ ഡ്രൈവർ മരിച്ചിരുന്നു.
മുംബൈ: മുംബൈയിലെ വഡാലയിൽ ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ ഡ്രൈവർ മരിച്ചു. വഡാലയിലെ ഭക്തി പാർക്ക് മേഖലയിൽ ഇന്നലെ രാത്രി 10.47നായിരുന്നു അപകടം. സംഭവത്തെ തുടർന്ന് അഗ്നിസുരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തീ അണച്ചു.
മെത്തനോയിൽ നിറച്ച ടാങ്കറാണ് പൊട്ടിത്തെറിച്ചത്. പൊലീസ് എത്തുമ്പോഴേക്കും ടാങ്കർ ആളിക്കത്തിയിരുന്നു. തീപിടിത്തത്തിൽ ലോറിയിൽവച്ച് തന്നെ ഡ്രൈവർ മരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയതായും അഗ്നിസുരക്ഷാസേന ഉദ്യോഗസ്ഥൻ എഎച്ച് സാവന്ത് വ്യക്തമാക്കി.
