പൊലീസ് റെയ്ഡില്‍ നിന്ന് രക്ഷപെടാന്‍ കുരുക്ക് വഴി സ്വീകരിച്ച വീട്ടുകാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി


അപ്രതീക്ഷിതമായി പൊലീസ് റെയ്ഡില്‍ നിന്ന് രക്ഷപെടാന്‍ കുരുക്ക് വഴി സ്വീകരിച്ച വീട്ടുകാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. അനധികൃതമായി വളര്‍ത്തിയ കഞ്ചാവ് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത വീട്ടുകാരെ പൊലീസ് പിടികൂടി. 

പക്ഷേ ഫ്ലഷ് ചെയ്ത കഞ്ചാവ് ക്ലോസറ്റില്‍ ബ്ലോക്ക് ആവുകയും ചെയ്തതോടെ പ്രശ്നം കൈവിട്ട് പോയി. പൈപ്പ് പൊട്ടി വീടിന് അകത്തും പുറത്തും കഞ്ചാവ് പരന്നതോടെ വിവരം പൊലീസിന് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല. 

ബാത്ത്റൂമില്‍ കഞ്ചാവ് കണ്ടെത്തിയതോടെ പൈപ്പ് ലൈന്‍ പൊളിച്ച് പൊലീസ് തൊണ്ടിമുതല്‍ കണ്ടെടുത്തു.ബര്‍ക്കിങ്ഹാമില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് ആദ്യമായല്ല അനധികൃതമായി വളര്‍ത്തുന്ന കഞ്ചാവ് പൊലീസ് പിടിക്കുന്നത്.