കോഴിക്കോട്: കുടിവെള്ളം ക്ഷാമം പരിഹരിക്കാന്‍ കോഴിക്കോട് എല്ലാ വാര്‍ഡുകളിലും വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വരള്‍ച്ച അവലോകന യോഗത്തില്‍ തീരുമാനം. കുറ്റിയാടി ജലസേചന പദ്ധതിയുടെ ഭാഗമായി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനും യോഗത്തില്‍ തീരുമാനമായി
വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടികള്‍ക്ക് അവലോകന യോഗത്തില്‍ തീരുമാനമായത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് കുടിവെള്ള വിതരണം നടത്തുന്നതിന് മുഖ്യ ചുമതല. വെള്ളം എത്തിക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ ജില്ലാ ഭരണകൂടം ടാങ്കറുകളി വഴി വെള്ളം എത്തിക്കും.ജില്ലയില്‍ 2223 വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന്റെ നടപടി തുടങ്ങി.
ജില്ലയിലെ എല്ലാ വാര്‍ഡുകളിലും വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. കുറ്റിയാടി ജലസേചന പദ്ധയുടെ ഭാഗമായി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളം മെത്തിക്കും. നിലവില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ 30 കിലോമീറ്റര്‍ കനാലില്‍ വെള്ളമെത്തിച്ചു.
ജല ശ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലസ്രോതസുകള്‍ വൃത്തിയാക്കി വെള്ളം സംഭരിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. ജില്ലയില്‍ മാര്‍ച്ച് 15 ന് മുന്‍പ് സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി.
