ട്യൂബ് കൈയ്യിൽ നിന്നും വഴുതി പോയതോടെ സുജിത്ത് വെള്ളത്തിൽ മുങ്ങുകയായിരുന്നു. 

ആലപ്പുഴ: കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. കായംകുളം കരീലകുളങ്ങര പുതിയ വീട്ടിൽ കിഴക്കതിൽ സുരേഷിന്റെ മകൻ സുജിത്ത് (20) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.

കീരിക്കാട് വില്ലേജാഫീ'സിനു കിഴക്കുവശത്തുള്ള പഞ്ചായത്തു കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ കാറ്റു നിറച്ച റബർ ട്യൂബിൽ പിടിച്ചു നീന്തി.ഇതിനിടെ ട്യൂബ് കൈയ്യിൽ നിന്നും വഴുതി പോയതോടെ സുജിത്ത് വെള്ളത്തിൽ മുങ്ങുകയായിരുന്നു. 

ഇതു കണ്ട് സുജിത്തിനോടൊപ്പമുണ്ടായിരുന്ന രതീഷ് ബഹളം വച്ചതോടെ നാട്ടുകാർ എത്തി സുജിത്തിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.