കൊച്ചി: വിദ്യാർത്ഥികൾക്കിടെയിൽ വ്യാപകമായി മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന രണ്ട് പേർ ആലുവയിൽ പിടിയിൽ. പെരുന്പാവൂർ മാറന്പള്ളി സ്വദേശികളായ സബീറെനയും മുജീബിനെയും ആണ് എക്സൈസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും നിന്ന് 43 നൈട്രോസെപ്പാൻ ഗുളികകളുടെ എക്സൈസ് പിടിച്ചെടുത്തു

എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സബീറും മുജീബും പിടിയിലാകുന്നത്. തൃശ്ശൂർ മാളയിലെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും നൈട്രോ സെപ്പാൻ ഗുളികകൾ വാങ്ങി ആലുവയിൽ വില്പന നടത്തുകയായിരുന്നു ഇവരുടെ പതിവെന്ന് എക്സൈസ് പറയുന്നു. എട്ടര രൂപയ്ക്ക് വാങ്ങിയിരുന്ന ഗുളികകൾ നൂറ് രൂപയ്ക്കാണ് ഇവർ വിറ്റിരുന്നത്

ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായി മരുന്ന് വില്പന നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾക്കെതിരെ നടപടി ശക്തമാക്കുമെന്നും എക്സൈസ് സി ഐ അറിയിച്ചു