കുട്ടികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിനായി ഒരു കര്‍മ്മ പദ്ധതിക്ക് കേന്ദ്രം രൂപം നല്‍കി ആറുമാസത്തിനകം നടപ്പാക്കണം. ലഹരി ഉപയോഗം സംബന്ധിച്ച് രാജ്യത്ത് പുതിയ സര്‍വ്വെ നടത്തി നാല്മാസത്തിനകം അതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കാനും കോടതി നിര്‍ദ്ദേശിച്ചു. 

ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികളില്‍ ബോധവത്കരണം നടത്തണം. ബോധവത്കരണത്തിനായി ലഹരിവിരുദ്ധ സന്ദേശങ്ങള്‍ സ്‌കൂള്‍ കരികുലത്തിന്റെ ഭാഗമാക്കണമെന്നും കോടതി നിര്‍ദ്ദേശം നിര്‍ദ്ദേശം നല്‍കി. ബച്പന്‍ ബചാവോ ആന്തോളന്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.