ദുബായ്: ദുബായില്‍ വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിച്ചാൽ 800 ദിർഹം പിഴ ഒടുക്കണമെന്നു അധികൃതർ. പരിഷ്കരിച്ച ഫെഡറൽ ട്രാഫിക് നിയമത്തിലാണു നിയമലംഘകർക്ക് കനത്ത ശിക്ഷയുള്ളത്. അടുത്തമാസം പതിനഞ്ചുമുതല്‍ വാഹനത്തിന് പുറകില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍ട്ട് നിര്‍ബന്ധമാക്കിയതായി ദുബായ് പൊലീസ് ഉപമേധാവിയും ഫെഡറൽ ട്രാഫിക് കൗൺസിൽ തലവനുമായ മേജർ മുഹമ്മദ് സൈഫ് അൽ സഫീൻ അറിയിച്ചു.
വാഹനം ഓടിച്ചുകൊണ്ട് മൊബെൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള സമാന ശിക്ഷ തന്നെയാണു ഭക്ഷണം കഴിച്ചോ വെള്ളം കുടിച്ചോ വാഹനം ഒടിക്കുന്നവരും നല്‍കേണ്ടത്ത്. മുഖം മിനുക്കുക, അറബിക് തട്ടം (ഗത്ര) ശരിയാക്കുക, ലിപ്സ്റ്റിക് ഇടുക തുടങ്ങി റോഡിൽ പൂർണ്ണശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത എല്ലാ ട്രാഫിക് കേസുകൾക്കും 800 ദിർഹം പിഴ ഒടുക്കേണ്ടിവരും. ഇതിനു പുറമേ നിയമം പാലിക്കാത്ത ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസിൽ 4 ബ്ലാക്മാർക്കും പതിക്കുമെന്ന് മേജർ അൽസഫീൻ അറിയിച്ചു.
ഡ്രൈവര്‍മാരുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലും പതിയാന്‍ പാടില്ലെന്ന ലക്ഷ്യത്തോട് ആണ് ദുബായ് പൊലീസിന്റെ നിര്‍ദേശങ്ങള്‍. പിഴയ്ക്ക് പുറമെ 12 ബ്ലാക്ക് ബ്ലാക് പോയിന്റും നല്‍കണം. നിയമം പ്രാബല്യത്തില്‍ വന്നാല്‍ല ഒരു മാസത്തേക്ക് വണ്ടി പിടിച്ചെടുക്കാനും ദുബായ് പൊലീസിന് അധികാരമുണ്ടാകും
