മരുഭൂമിയില്‍ വാഹനം കുടുങ്ങിയ വിദേശികള്‍ക്ക് സഹായവുമായി ദുബായ് ഭരണാധികാരി
ദുബായ്ക്ക് സമീപം മരുഭൂമിയില് വാഹനം കുടുങ്ങിയ വിദേശികള്ക്ക് സഹായവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഹന്ന കേരന് അറോയോ എന്ന മെക്സിക്കന് വനിതയുടെ ട്വീറ്റിലൂടെയാണ് വിവരം ലോകം അറിയുന്നത്.

മണലിൽ വാഹനം പുതഞ്ഞതിനെ തുടർന്നു മരുഭൂമിയില് നിന്ന് എങ്ങനെ പുറത്ത് കടക്കണമെന്നറിയാതെ നില്ക്കുകയായിരുന്നു ഇവരെ അതു വഴിയെത്തിയ ഷെയ്ഖ് മുഹമ്മദും സംഘവും സഹായിക്കുകയായിരുന്നു. ഷെയ്ഖ് മുഹമ്മദിന്റെ ഒന്നാം നമ്പരിലുള്ള വെള്ള മെഴ്സിഡീസ് ബെൻസ് ജി ക്ലാസിൽ വടം കെട്ടിയാണ് ഇവരുടെ വാഹനം വലിച്ചുകയറ്റിയത്. ഷെയ്ഖ് മുഹമ്മദിന്റെ വാഹനത്തിന്റെ ചിത്രവും സംഘത്തോടൊപ്പമുള്ള ഷെയ്ഖ് മുഹമ്മദിന്റെ ചിത്രവും ഇവര് പോസ്റ്റ് ചെയ്തിട്ടുണ്ട്.
