ആ ഫോട്ടോ കണ്ട് ഒരാൾ പോസ്റ്റ് ഇട്ടത് " കണ്ടില്ലേ ഭർത്താവിനെ ഉപേക്ഷിച്ച് ഇവൾ ആണുങ്ങൾക്കൊപ്പമിരിക്കുന്നു, അവളുടെ കൈ എവിടെയാണെന്ന് നോക്കൂ' എന്നാണെന്ന് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: ഇന്നത്തെ സൈബർ ലോകം നീതിയും നെറിയുമില്ലാത്തതെന്ന് ‍‍‍ഡബ്ബിംങ് ആ‍ർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്‍റെ ആൺമക്കൾക്കൊപ്പം അവരുടെ നടുവിൽ, മകന്‍റെ മടിയിൽ കൈ വെച്ച് ഞാൻ ഇരുന്ന ഫോട്ടോ വെച്ച് ഒരാൾ പോസ്റ്റ് ഇട്ടത് " കണ്ടില്ലേ ഭർത്താവിനെ ഉപേക്ഷിച്ച് ഇവൾ ആണുങ്ങൾക്കൊപ്പമിരിക്കുന്നു, അവളുടെ കൈ എവിടെയാണെന്ന് നോക്കൂ' എന്നാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

തന്നെയും തന്‍റെ മക്കളേയും ചേർത്ത് പോസ്റ്റ് ഇട്ട പോത്തൻകോടുള്ള ആൾക്കെതിരെ താൻ പൊലീസിൽ പരാതിപ്പെടുകയും പൊലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഞാൻ വീട്ടിലെത്തും മുമ്പ് അയാളെ ജാമ്യത്തിൽ വിട്ടയച്ചു. അപ്പോൾത്തന്നെ അയാൾ പോസ്റ്റിടുകയും ചെയ്തെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 'കണ്ടില്ലേ എന്നെ പൊലീസ് അറസ്റ്റ് ചെയ്തു, വിട്ടയക്കുകയും ചെയ്തു' എന്നായിരുന്നു ആ പോസ്റ്റെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.