വനിതാ മതിലിനെ വിമര്‍ശിക്കുന്നവര്‍ക്ക് നിലപാട് തിരുത്തേണ്ടി വരുമെന്ന് മന്ത്രി ഇ പി ജയരാജന്‍. വിമര്‍ശനങ്ങളെ കടന്നാക്രമിക്കാന്‍ സര്‍ക്കാര്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: വനിതാ മതിലിനെ വിമര്‍ശിക്കുന്നവര്‍ക്ക് നിലപാട് തിരുത്തേണ്ടി വരുമെന്ന് മന്ത്രി ഇ പി ജയരാജന്‍. വിമര്‍ശനങ്ങളെ കടന്നാക്രമിക്കാന്‍ സര്‍ക്കാര്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. 

വനിതാ മതിലിനോടുളള പ്രതിപക്ഷ എതിർപ്പ് അസൂയമൂലമെന്ന് മന്ത്രി എ കെ ബാലൻ പ്രതികരിച്ചു. എതിർക്കുന്തോറും വനിത മതിൽ വിജയിക്കും. നടി മഞ്ജുവാര്യരുടെ പിന്മാറ്റം അവരുടെ വ്യക്തിപരമായ തീരുമാനമാകുമെന്നും മന്ത്രി പറഞ്ഞു. 

സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നൽകാൻ ആകാത്തവർ ആണ് വനിതാ മതിൽ കെട്ടുന്നതെന്നാണ് പ്രതിപക്ഷനേതാവിന്‍റെ ആരോപണം. കേരളത്തെ ഭ്രാന്താലയമാക്കാനെ ഇതു ഉപകരിക്കൂ എന്നും ചെന്നിത്തല പറഞ്ഞു. സിപിഎം സൈബർ പോരാളികളാണ് മഞ്ജുവിനെ അപമാനിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.