സിഡ്‌നി: തെക്കന്‍ ശാന്തസമുദ്ര ദ്വീപ് സമൂഹങ്ങളായ സോളമന്‍ ദ്വീപില്‍ വന്‍ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. കിര കിരയ്ക്ക് 120 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് 44 കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ദ്വീപില്‍ കഴിഞ്ഞയാഴ്ച 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നു തീരത്തുനിന്ന് നൂറിലേറെ ആളുകള്‍ മാറി താമസിച്ചിരുന്നു.