ന്യൂഡല്‍ഹി: ഇന്ന് രാവിലെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും നേരിയ ഭൂ ചലനം അനുഭവപ്പെട്ടു. ഉത്തര്‍പ്രദേശിലെ മീറൂട്ടിന് ഖര്‍ഖൌഡയാണ് പ്രഭവസ്ഥാനം. ഇവിടെ റിക്ടര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തി. 

പുലര്‍ച്ചെ ആറരയോടെയാണ് ചലനം അനുഭവപ്പെട്ടത്.  യുഎസ് ജിയോളജിക്കല്‍ സര്‍വേയാണ് വിവരം പുറത്ത് വിട്ടത്. 3.6 റിക്ടര്‍ സ്കേയിലില്‍ രേഖപ്പെടുത്തിയ ഭൂചനത്തെ തുടര്‍ന്ന് മീററ്റിലെ ഖര്‍ഖൌഡയ്ക്ക് ചുറ്റും 6 കിലോമീറ്ററോളം പ്രദേശത്ത് ചലനം അനുഭവപ്പെട്ടു. 

ഭൂചലനത്തെത്തുടർന്ന് ഉത്തർപ്രദേശിന്‍റെ പല ഭാഗങ്ങളിലും ഡൽഹിയിലെ തില ഭാഗങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ഭൂ ചലനമാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തുന്നത്. 

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം റിക്ടര്‍ സ്കെയിലില്‍ 3.8 രേഖപ്പെടുത്തിയ ഭൂചനം അനുഭവപ്പെട്ടിരുന്നു. ഹരിയാനയിലെ ജാജ്ജര്‍ ജില്ലയായിരുന്നു ഈ ചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഇന്ത്യന്‍ മീറ്ററോളജിക്കല്‍ വകുപ്പിന്‍റെ കണക്ക് പ്രകാരം വൈകീട്ട് 4.37 ഉണ്ടായ ചലനം ഏതാണ്ട് 10 കീലോമീറ്റര്‍ ദൂരത്തോളം അനുഭവപ്പെട്ടു.