തിയേറ്റർ ഉടമയുടെ അറസ്റ്റ് അന്വേഷണ ഉദ്യോഗ്രസ്ഥനെ സ്ഥലമാറ്റി

മലപ്പുറം: എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലമാറ്റി. മലപ്പുറം ഡിസിആർബി ഡി വൈ എസ് പി ഷാജു വർഗീസിനെയാണ് സ്ഥലം മാറ്റിയത്. ഷാജു വര്‍ഗ്ഗീസിന് പകരം നിയമനം നല്‍കിയിട്ടില്ല. ഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. നിയമോപദേശത്തിന് ശേഷമാണ് ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിയേറ്റര്‍ പീഡനക്കേസ് അന്വേഷണം ക്രൈംബ്രാ‌ഞ്ചിന് കൈമാറി. ഒപ്പം തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗ്രസ്ഥനെ സ്ഥലമാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിയേറ്ററിനകത്ത് വെച്ച് 10 വയസ്സുകാരിയെ പീഡിപ്പിച്ച വിവരം നല്‍കാന്‍ വൈകിയതും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതും കാട്ടി തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത് പീന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. സ്റ്റേഷന്‍ ജാമ്യത്തിലാണ് തിയേറ്റര്‍ ഉടമയെ വിട്ടയച്ചത്. നേരത്തെ ഇയാളില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. നേരത്തെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.