മുട്ടയ്ക്കുള്ളിലെ മുട്ട കാണാൻ നിരവധി ആൾക്കാരാണ് എത്തിയത്.
ആലപ്പുഴ: കോഴി മുട്ടയ്ക്കുള്ളിൽ മറ്റൊരു മുട്ട നാട്ടുകാർക്ക് കൗതുക കാഴ്ചയായി. താമരക്കുളം ചത്തിയറ ഉഷസ്സിൽ ഗണപതിപ്പിള്ളയുടെ വീട്ടിലെ കോഴിയാണ് കൗതുക കാഴ്ചയായി മാറിയ മുട്ടയിട്ടത്. കോഴി അമിത വലുപ്പത്തിലുള്ള മുട്ടയിട്ടത് തന്നെ വിട്ടുകാർക്ക് അത്ഭുതമായിരുന്നു.
അതിനാൽ വളരെ ശ്രദ്ധാപുർവമാണ് മുട്ടപൊട്ടിച്ചത്. മുട്ടയ്ക്കുള്ളിൽ സാധാരണ കാണുന്ന വെള്ള ദ്രാവകവും തോടോടുകൂടിയ മറ്റൊരു മുട്ടയുമാണ് കണ്ടത്. ഇതിന് സാധാരണ മുട്ടയുടെ വലിപ്പവും ഉണ്ട്. മുട്ടയ്ക്കുള്ളിലെ മുട്ട കാണാൻ നിരവധി ആൾക്കാരാണ് എത്തിയത്.
