സ്കൂള്‍ വിദ്യാര്‍ത്ഥി അടക്കം പ്രായപൂര്‍ത്തി ആകാത്ത മൂന്ന് പേര്‍ സംഘത്തിലുണ്ട്. വാഹനങ്ങള്‍ മോഷ്‌ടിച്ച ശേഷം തമിഴ്നാട്ടില്‍ കൊണ്ട് പോയി വില്‍ക്കുകയാണ് പതിവ്. ലഭിക്കുന്ന പണം ആഡംബരജീവിതത്തിനായി ഉപയോഗിക്കും. ലഹരിവസ്തുക്കളുടെ സ്ഥിരം ഉപഭോക്താക്കളാണിവരെന്നും പോലീസ് പറഞ്ഞു. എട്ട് ഇരുചക്ര വാഹനങ്ങളും, ഒരു ജീപ്പും, ലാപ്ടോപ്പും, 25000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.