ഏലമലക്കാടുകൾക്ക് റവന്യുഭൂമിയുടെ പദവി നൽകാൻ സർക്കാർ നീക്കം. വനഭൂമിക്ക് റവന്യുപദവി നൽകി പട്ടയം നേടിയെടുക്കാനാണ് ശ്രമം. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് നിർദ്ദേശം . മാർച്ച് 27ന് ചേർന്ന യോഗത്തിന്റെ മിനിട്സ് പുറത്തായതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഭൂമി പതിവ് ചട്ടത്തിൽ ഭേദഗതിക്കും നിർദ്ദേശമുണ്ട്. പട്ടയഭൂമിയിലെ മരം മുറിക്കുള്ള തടസ്സം നീക്കാനും നിർദ്ദേശമുണ്ടായി.