Asianet News MalayalamAsianet News Malayalam

എളമരം കരീമിനെ രാജ്യസഭാ സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനം

 

  • എളമരം കരീമിനെ രാജ്യസഭാ സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനം
elamaram kareem will be the cpm candidate for rs

തിരുവനന്തപുരം: സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാർത്ഥിയായി എളമരം കരീമിനെ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് എളമരം കരീം.  മറ്റൊരു സീറ്റിൽ സിപിഐയുടെ സ്ഥാനാർത്ഥിയായി ബിനോയ് വിശ്വത്തിനെ തീരുമാനിച്ചിരുന്നു. മൂന്നാമത് സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കെ എം മാണിയുടെ തിരിച്ച് വരവ് സംബന്ധിച്ച് കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് കുഞ്ഞാലിക്കുട്ടിയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് വേണമെങ്കിൽ പാണക്കാട്ട് പോയി തപസ്സിരിക്കണമെന്നും കോടിയേരി പരിഹസിച്ചു.

അതേസമയം മാണിയുടെ യുഡിഎഫ് പ്രവേശനം എൽഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാണിയെത്തിയാൽ ചെങ്ങന്നൂരിൽ ആനയിളകി വരുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തായെന്നും കാനം പരിഹസിച്ചു.
 

Follow Us:
Download App:
  • android
  • ios