തമിഴ്നാട്ടിലും കേരളത്തിലും റെക്കോർഡ് ചൂട് അനുഭവപ്പെുമ്പോഴാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുപരിപാടികളെപറ്റി പുതിയ നിർദ്ദേശം മുന്നോട്ടു വെയ്ക്കുന്നത്. തെര‌ഞ്ഞെടുപ്പ് പൊതുയോഗങ്ങൾക്കിടെ ജനങ്ങൾ മരിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതായി കമ്മീഷൻ പറയുന്നു. പൊരിവെയിത്ത് പരിപാടി നടത്തുന്നത് ഒഴിവാക്കാൻ രാ്ട്രീയ പാർട്ടികളും നേതാക്കളും സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് ഏജന്റുമാരും ശ്രദ്ധിക്കണം ജനങ്ങൾ തണലത്താണ് ഇരിക്കുന്നതെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കിൽ പന്തൽ കെട്ടണം, കുടിവെള്ളം നൽകണം, ആർക്കെങ്കിലും ദേഹാസ്വാസ്ഥ്യം ഉണ്ടായാൽ അവർക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. ഇനി ഒരാൾകൂടി പൊതുപരിപാടിക്കിടെ മരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വിരുദ്ധാചലത്തും സേലത്തും നടത്തിയ പൊതുപരിപാടിക്കിടെ രണ്ട് പേർ വീതം മരിച്ചിരുന്നു. ഇതിനെതിരെ നിരവധി രാഷ്ട്രീയ പാർട്ടികളും പൗരസംഘടനകളും നൽകിയ പരാതി കണക്കിലെടുത്താണ് കമ്മീഷന്റെ നിർദ്ദേശം. ജയലളിത പങ്കെടുക്കുന്ന പരിപാടികളിൽ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് മൂന്ന് മണിക്കൂർ മുമ്പ് തന്നെ ജനങ്ങളെ മൈതാനത്ത് എത്തിക്കുന്നത് പതിവാണ്. കൊടുംവെയിലിൽ മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പാണ് പലരുടെയും ജീവൻ എടക്കുന്നത്.