തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി ഇന്ന് പകല്‍ പതിനൊന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.
തിരുവനന്തപുരം: കര്ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കും. കെ.ക.രാമചന്ദ്രന് നായര് എംഎല്എയുടെ മരണത്തെ തുടര്ന്ന് ഒഴിഞ്ഞു കിടക്കുന്ന നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ തീയതിയും ഇന്ന് അറിയാം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി ഇന്ന് പകല് പതിനൊന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് മാധ്യമങ്ങളെ കാണുന്നുണ്ട്. നിലവിലുള്ള കര്ണാടക നിയമസഭയുടെ കാലാവധി മെയ് മാസം വരെയാണ്. 224 സീറ്റുള്ള സഭയില് 123 സീറ്റുകളാണ് ഭരണകക്ഷിയായ കോണ്ഗ്രസിനുള്ളത്. മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്ക് 44 സീറ്റുകളും മുന്പ്രധാനമന്ത്രി ദേവഗൗഡ നയിക്കുന്ന ജെഡിഎസിന് 40 സീറ്റുകളുമാണുള്ളത്. 113 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനാവശ്യം.
