ജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് തിയതി പ്രഖ്യാപിച്ചത്
ദില്ലി: കർണാടക തെരഞ്ഞെടുപ്പ് തീയതി ചോർന്നതെങ്ങനെയെന്ന് കണ്ടെത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സിബിഐയുടെ സഹായം തേടി. തെരഞ്ഞെടുപ്പ് തീയതി ചോർന്നതെങ്ങനെയെന്ന് അന്വേഷിക്കും. ജെപി ഐടി സെല് മേധാവി അമിത് മാളവ്യയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര് ഓം പ്രകാശ് റാവത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്പേ ട്വിറ്ററിലൂടെ തിയതി പ്രഖ്യാപിച്ചത്.
കര്ണാടകയില് വോട്ടെടുപ്പ് മെയ് 12-നും ഫലപ്രഖ്യാപനം മെയ് 18-നും നടക്കുമെന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. മാളവ്യയുടെ ട്വീറ്റ് പുറത്തു വന്നപ്പോള് തന്നെ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ആളുകള് രംഗത്തെത്തിയിരുന്നു.
