Asianet News MalayalamAsianet News Malayalam

സി ഡിറ്റ് ഡയറ്കടര്‍ ഡോ ബാബു ഗോപാലകൃഷ്ണനെ സസ്‌പെന്‍റ് ചെയ്തു

election commission suspends director of cdit
Author
Thiruvananthapuram, First Published May 18, 2016, 1:49 PM IST

സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി ഡിറ്റ്) ഡയറ്കടര്‍ ഡോ. ബാബു ഗോപാലകൃഷ്ണനെ സസ്‌പെന്‍റ് ചെയ്തു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടിയെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം സി ഡിറ്റില്‍ ശമ്പളം കൂട്ടിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന ആരോപണത്തെ തുടര്‍ന്ന് ഡയറക്ടറോട് കളക്ടര്‍ വിശദീകരണം തേടിയിരുന്നു.ഇതിന് മറുപടി കിട്ടാതിരുന്ന സാഹചര്യത്തിലാണ് നടപടിയാവശ്യപ്പെട്ട് കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Follow Us:
Download App:
  • android
  • ios