Asianet News MalayalamAsianet News Malayalam

കുട്ടിയാനയെ ചുമലിലേറ്റി വനപാലകന്‍: സംഭവബഹുലമായ കഥ, വീഡിയോ വൈറല്‍

elephant calf rescue from canal at mettupalayam
Author
First Published Dec 18, 2017, 10:28 AM IST

ആനപ്പുറത്ത് മനുഷ്യന്‍ കയറുന്നത് പതിവ് കാഴ്ചാണ് എന്നാല്‍ ആനയെ മനുഷ്യന്‍ ചുമലിലേറ്റന്നത്  ആദ്യമായിട്ടായിരിക്കും. അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അപകടത്തില്‍പ്പെട്ട കുട്ടിയാനയെ തോളിലേറ്റി അമ്മയാനയുടെ അടുത്തെത്തിച്ച വനപാലകനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. രക്ഷപ്പെടുത്തുമ്പോള്‍ അവശനിലയിലായിരുന്ന കുട്ടിയാനയെ മേട്ടുപ്പാളയം ഫോറസ്റ്റ് ഓഫീസിലെ വനപാലകനാണ് ചുമലിലേറ്റി വനത്തിലെത്തിച്ചത്. 

ചൊവ്വാഴ്ചയാണ് സംഭവം. ഊട്ടി നെല്ലിമലയില്‍ കാട്ടാനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്നതിനിടയില്‍ കനാലില്‍ വീണ ഒരു മാസം പ്രായമുള്ള കാട്ടനാകുട്ടിയെയാണ് വനപാലകര്‍ രക്ഷപ്പെടുത്തിയത്. ചെളിയില്‍ പൂണ്ടുപോയ തന്റെ കുഞ്ഞിനായി അമ്മയാന റോഡില്‍ നിലയുറപ്പിച്ചു. എന്നാല്‍ കാരണമറിയാതെ വനപാലകര്‍ ആനയെ പിന്തിരിപ്പിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. മേട്ടുപ്പാളയം വനഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് തേക്കുംപട്ടിയിലേക്ക് പോകുന്ന റോഡിന്റെ ഒരു വശത്ത് റിസര്‍വ് വനവും മറുവശത്ത് ഭവാനി പുഴയുമാണ്. ഇവിടെ വെള്ളം കുടിക്കാനിറങ്ങിയ പിടിയാന തിരികെ പോകാന്‍ കൂട്ടാക്കിയില്ല. ഈ സമയത്ത് ട്രക്കുമായി ഒരാള്‍ ഇതുവഴിയെത്തി. റോഡില്‍ നിന്നും ആന മാറാന്‍ കൂട്ടാക്കത്തതോടെ ഇയാള്‍ ട്രക്കിന്റെ ശബ്ദം കൂട്ടി ആനയെ ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രകോപിതയായ ആന ഇവര്‍ക്ക് നേരെ പാഞ്ഞടുത്തു. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി. പടക്കം പൊട്ടിച്ചും മറ്റും ഭയപ്പെടുത്തി ആനയെ കാട്ടിലേക്കോടിച്ചു. ഇതിന് ശേഷമാണ്  ചെളിയില്‍ പൂണ്ട കുട്ടിയാനയുടെ നിലവിളി വനപാലകര്‍ കേട്ടത്. 

പിന്നീട് കനാലില്‍ നിന്നും കുട്ടിയാനയെ രക്ഷപ്പെടുത്തിയ ശേഷം കുഞ്ഞിനേയും തോളിലേറ്റി വനപാലകര്‍ വനത്തിലേക്ക് ഓടി. നെല്ലിത്തുറയില്‍ വനമേഖലയില്‍ അമ്മയാനയും കൂട്ടവും തമ്പടിച്ചിരുന്നു. എന്നാല്‍ ആനക്കൂട്ടത്തിന്റെ അടുത്തേക്ക് കുഞ്ഞിനെ വിരട്ടിയോടിച്ചെങ്കിലും കുട്ടിയാന വനപാലകരുടെ അടുേേത്തക്ക് തന്നെ തിരിച്ചെത്തി. ആദ്യ രണ്ടുദിവസം അമ്മയാനയെ കാത്ത് ഇവരും ഇരുന്നു.ഇതോടെ ലാക്ടജനും ഗ്ലൂക്കോസും കരിക്കിന്‍ വെള്ളവും കുപ്പിയിലാക്കി നല്‍കി കുട്ടിയാനയെ വനപാലകര്‍ സംരക്ഷിച്ചു. വ്യാഴാഴ്ച വൈകുന്നേരമായതോടെ അമ്മയാന കുട്ടിയാനയുടെ അരികിലെത്തി. കുട്ടിയാനയേയും കൊണ്ട് ആനക്കൂട്ടം വനത്തിലേക്ക് മടങ്ങി.


 

Follow Us:
Download App:
  • android
  • ios