Asianet News MalayalamAsianet News Malayalam

​ഗജമുത്തശ്ശി 'ദാക്ഷായണി' ചെരിഞ്ഞു

ഒരു പിടിയാന ഏറ്റവും പ്രായം കൂടിയ ആന എന്ന ബഹുമതിയിലേക്ക് എത്തുന്നത് ആദ്യമായിട്ടായിരുന്നു. 

elephant dakshayani died at 88 years old
Author
Thiruvananthapuram, First Published Feb 5, 2019, 9:49 PM IST

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാനയെന്ന് ​ഗിന്നസ് റെക്കോർഡിലിടം നേടിയ 'ദാക്ഷായണി' ചരിഞ്ഞു. 88 വയസ്സുണ്ടായിരുന്ന ദാക്ഷായണി ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിലെ ആനയായിരുന്നു. തിരുവനന്തപുരത്തെ പാപ്പനംകോട് ആനക്കൊട്ടിലിൽ വിശ്രമത്തിലായിരുന്നു ദാക്ഷായണി. 2003-ൽ 73-മത്തെ വയസ്സിലാണ് ​ഗിന്നസ് റെക്കോർഡിലേക്ക് ദാക്ഷായണി എത്തുന്നത്. ഒരു പിടിയാന ഏറ്റവും പ്രായം കൂടിയ ആന എന്ന ബഹുമതിയിലേക്ക് എത്തുന്നത് ആദ്യമായിട്ടായിരുന്നു. ആനകളുടെ ശരാശരി ആയുസ്സ് 60 വർഷമാണ്. 

അഞ്ച് വയസ്സുളളപ്പോഴാണ് കോന്നി ആനക്കൊട്ടിലിൽ നിന്നും ദാക്ഷായണി തിരുവിതാംകൂർ കൊട്ടാരത്തിലെത്തുന്നത്. 1949 ൽ തിരുവിതാംകൂർ കൊട്ടാരം ദാക്ഷായണിയെ ദേവസ്വം ബോർഡിനെ ഏൽപിച്ചു. അവിടെ നിന്ന് ആറ്റിങ്ങൽ തിരുവാറാട്ട് കാവ് ക്ഷേത്രത്തിലെത്തി. പിന്നീടാണ് ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിലെത്തിയത്. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിൽ ഏറ്റവും കൂടുതൽ എഴുന്നള്ളിപ്പ് നടത്തിയ ആന എന്ന ബഹുമതിയും ദാക്ഷായണിക്കാണ്. 2016 ൽ ദാക്ഷായണിയെ ​ഗജരാജമുത്തശ്ശി പട്ടം നൽകി ആദരിച്ചിരുന്നു. പ്രായമായതോടെ ദാക്ഷായണി വിശ്രമത്തിലായിരുന്നു. 

Follow Us:
Download App:
  • android
  • ios