തിരുവനന്തപുരം: നെയ്യാറ്റിന്‍കരയുടെ പ്രിയപ്പെട്ട ആന കണ്ണൻ ഇനി ഓർമ്മ. ഒരു വർഷമായി രോഗം വേട്ടയാടിയിരുന്ന നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കണ്ണനാന ഇന്ന് രാവിലെയോടെ ചരിഞ്ഞു. വ്യാഴാഴ്ച കുഴഞ്ഞു വീണ കണ്ണനെ ക്രെയിനിന്‍റെ സഹായത്തോടെ എഴുന്നേൽപ്പിച്ചു നിറുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
കഴിഞ്ഞ ഒരുവർഷമായി ശാരീരിക പ്രശ്നങ്ങളും രോഗത്തെയും തുടർന്ന് ചികിത്സയിലായിരുന്നു കണ്ണൻ. മൃഗ ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘത്തിന്റെ പരിചരണത്തിലായിരുന്നു കണ്ണൻ. ശരീരം വല്ലാതെ മെലിഞ്ഞു മസ്തകം കുഴിഞ്ഞു താണിരുന്നു. കാലിന് സ്വാധീനക്കുറവുമുണ്ടായിരുന്നു.എട്ടാമത്തെ വയസില്‍ 2004 ലാണ് കണ്ണനെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കിരുത്തിയത്.
