Asianet News MalayalamAsianet News Malayalam

ആന പാപ്പാനെ കുത്തിക്കൊന്നു

elephant killed man
Author
New Delhi, First Published Apr 20, 2017, 6:31 AM IST

തിരുവനന്തപുരം: പാറശ്ശാല മഹാദേവ ക്ഷേത്രത്തിൽ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. രണ്ടാം പാപ്പാനായ പാറശ്ശാല സ്വദേശി മുരുകനാണ് കൊല്ലപ്പെട്ടത്. ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. സഹായി കണ്ണനാണ് ആനയെ പാടുപെട്ട് തളച്ചത്. കണ്ണനെയും ആന ആക്രമിക്കാൻ ശ്രമിച്ചങ്കെലും തെങ്ങിൽ കയറി രക്ഷപ്പെടുകയായിരുന്നു. മദപ്പാട് മൂലം വർഷങ്ങളായി ആന ചികിത്സയിലായിരുന്നു. ഇന്നലെ പരിശോധിച്ച് ഡോക്ടർമാരാണ് അസുഖം ഭേദമായതായി അറിയിച്ചത്.  ഇതേ തുടർന്നായിരുന്നു ആനയെ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിനിടെയായിരുന്നു ആന ഇടഞ്ഞത്.

Follow Us:
Download App:
  • android
  • ios