തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്.

പാലക്കാട്: മേലാര്‍ക്കോട് പള്ളിനേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. നെമ്മാറ മേലാര്‍കോട് മസ്താന്‍ ഔലിയ വലിയപള്ളിനേര്‍ച്ചയ്ക്കിടെയാണ് ആന ഇടഞ്ഞത്. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന് കുത്തേറ്റത്. ആശുപത്രിയിയലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഊക്കന്‍സ് കുഞ്ചു എന്ന ആനയാണ് ഇടഞ്ഞത്. ആലത്തൂര്‍ പോലീസ് കേസെടുത്തു.