ആനപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു

First Published 11, Mar 2018, 8:39 AM IST
elephant thiruvampadi shivsunder died
Highlights
  • പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു
  • കഴിഞ്ഞ 15 വര്‍ഷമായി തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നത് ശിവസുന്ദറായിരുന്നു

തൃശ്ശൂര്‍:  പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ തൃശൂരിൽ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ മുന്നിനാണ് ആന ചരിഞ്ഞത്. എരണ്ടക്കെട്ട് ബാധിച്ച്  67 ദിവസമായി ചികിത്സയിലായിരുന്നു.

പതിനഞ്ചു വർഷമായി തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നത് ശിവസുന്ദറായിരുന്നു. വ്യവസായി ടി.എ.സുന്ദർ മേനോൻ 2003ലാണ് ആനയെ തിരുവമ്പാടി ക്ഷേത്രത്തിൽ  നടയിരുത്തിയത്.  പൂക്കോടൻ ശിവൻ എന്നായിരുന്നു ആദ്യ പേര്. നടയിരുത്തിയപ്പോൾ തിരുവമ്പാടി ശിവസുന്ദർ ആയി. ലക്ഷണമൊത്ത ആനയായിരുന്നു ശിവസുന്ദർ.

പൂര പറമ്പിലെ തലയെടുപ്പുള്ള ഗജകേസരി. നിരവധി ആരാധകരുണ്ട് തിരുവമ്പാടി ശിവസുന്ദറിന്. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു ആന ചരിഞ്ഞത്.  ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആനയെ കോടനാട് കൊണ്ടുപോയി സംസ്ക്കരിക്കും.

 


 

loader