കെയ്റോ: ഈജിപ്റ്റിലെ പള്ളികള്‍ക്ക് സമീപം കഴിഞ്ഞ ദിവസം നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥയെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫതഹ് അല്‍ സിസി അറിയിച്ചു. കൂടുതല്‍ ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ രാജ്യമെങ്ങും സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട് .
കഴിഞ്ഞ ദിവസം രാജ്യത്ത് ഓശാന പെരുന്നാള്‍ ആരാധനക്കിടെ ഉണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ 45 പേരാണ് മരിച്ചത്. അക്രമത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അപലപിച്ചു. ഈ മാസം അവസാനം മാര്‍പ്പാപ്പ ഈജിപ്ത് സന്ദര്‍ശിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ടാന്റയിലെയും അലക്‌സാണ്‍ഡ്രിയയിലെയും പള്ളിയിലിയാണ് സ്ഫോടനമുണ്ടായത്. ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗമായ കോപ്റ്റിക് വിഭാഗക്കാരുടെ ആരാധനാലയത്തിലാണ് ആക്രമണം നടന്നത്. ടാന്റയിലെ പള്ളിയില്‍ നടന്ന ആദ്യ സ്ഫോടനത്തില്‍ 31 പേര്‍ മരിക്കുകയും 100 കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
