ദുബായ് വിമാനത്താവളത്തിൽ നടപ്പിലാക്കിയ എമിറേറ്റ്സ് ഐഡി ഉപയോഗിച്ചുള്ള സ്മാർട്ട് എമിഗ്രേഷൻ നടപടികൾക്ക് സ്വീകാര്യത ഏറുന്നു. വെറും പതിനഞ്ച് സെക്കന്റിനുള്ളിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം എന്നതാണ് ഇ- സ്മാർട്ട് ഗേറ്റുകളുടെ പ്രത്യേകത.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലിനു മുന്നിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ എമിറേറ്റ്സ് ഐഡി ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് വെറും പതിനഞ്ച് സെക്കന്റിനുള്ളില്‍ എമിഗ്രേഷന്നടപടികള്‍ പൂര്‍ത്തിയാക്കാം എന്നതാണ് ഇതിന്റെ ഗുണം. എമിറേറ്റ്സ് ഐഡി നിശ്ചിത മെഷീനീല്കാണിച്ച് വിരലടയാളവും പതിപ്പിച്ചാല്നടപടികള്പൂര്ത്തിയാകും. നേരത്തെ പ്രത്യേക ഇ ഗേറ്റ് കാര്ഡോ, പ്രത്യേകം രജിസ്റ്റര്ചെയ്ത പാസ്പോര്ട്ടോ ഉണ്ടെങ്കില്മാത്രമേ സ്മാര്ട്ട് ഗേറ്റ് സേവനം ലഭ്യമായിരുന്നുള്ളൂ. ഈ സേവനത്തിനായി എമിറേറ്റ്സ് ഐഡി പ്രത്യേകം രജിസ്റ്റര്ചെയ്യേണ്ട ആവശ്യമില്ല.

യു.എ.ഇയില്താമസിക്കുന്ന എല്ലാവരും എമിറേറ്റ്സ് ഐഡി ഉള്ളവരായത് കൊണ്ട് തന്നെ പുതിയ സേവനം ധാരാളം പേര്‍ക്ക് ഉപയോഗപ്പെടുത്താന്‍ പറ്റും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ എമിറേറ്റ്സ് ഐഡി ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ഗേറ്റുകള്ക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഭാവിയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെര്മിനലുകളിലും ഇത്തരം സ്മാര്ട്ട് ഗേറ്റുകള്സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്. എക്സോ 2020 വരുന്നതോടെ ദുബായ് വിമാനത്താവളം വഴി എത്തുന്ന സന്ദര്ശകരുടെ എണ്ണം വര്ധിക്കുമെന്നാണ് പ്രതീക്ഷ. യു.എ.ഇയിലെ സ്ഥിര താമസക്കാര്ഇത്തരം സ്മാര്ട്ട് ഗേറ്റ് ഉപയോഗപ്പെടുത്തിയാല്എമിഗ്രേഷനുവേണ്ടി കാത്ത് നില്ക്കുന്ന ക്യൂ കുറയ്ക്കാന്കഴിയുമെന്നാണ് കണക്ക് കൂട്ടല്‍