തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ജിഎംആര്‍ കമ്പിനി അധികൃതരെ ജീവനക്കാര്‍ തടഞ്ഞുവെച്ചു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ വിമാനത്താവളത്തിലെത്തുന്ന ആദ്യത്തെ കമ്പിനിയാണ് ജിഎംആര്‍.  

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. വിമാനത്താവളത്തിലെത്തിയ ജിഎംആര്‍ കമ്പിനി അധികൃതരെ ജീവനക്കാര്‍ തടഞ്ഞു. തിരുവനന്തപുരം വിമാനത്താവളം അടക്കം ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനമാണ് കേന്ദ്രസര്‍ക്കരെടുത്തിരിക്കുന്നത്. 

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ വിമാനത്താവളത്തിലെത്തുന്ന ആദ്യത്തെ കമ്പിനിയാണ് ജിഎംആര്‍. ജിഎംആര്‍ കമ്പിനി അധികൃതര്‍ ആക്റ്റിംഗ് ഡയറക്ടറുടെ മുറിയില്‍ പ്രവേശിച്ചതോടെ സമരസമിതി പ്രവര്‍ത്തകര്‍ മുറിയിലെത്തി തടയുകയായിരുന്നു. പൊലീസെത്തി മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയതോടെ ജീവനക്കാര്‍ സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോയി. വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണത്തിനെതിരെ 51 ദിവസമായി ജീവനക്കാര്‍ സമരം ചെയ്ത് വരികയായിരുന്നു.