തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായധനം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുക, ദുരിതബാധിത പട്ടികയില്‍ നിന്ന് അനധികൃതമായി പുറത്താക്കപ്പെട്ടവരെ തിരിച്ചെടക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിന് പിന്നില്‍.

ഇതിനുമുമ്പ് എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ അമ്മമാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ സമരം നടത്തിയിരുന്നു. 2016 ല്‍ ഒന്‍പതു ദിവസം നീണ്ട പട്ടണി സമരം. അന്ന് സര്‍ക്കാര്‍ നല്‍കിയ പല വാഗ്ദാനങ്ങളും പൂര്‍ണ്ണമയി പാലിക്കപ്പെട്ടില്ല. ഇതാണ് വീണ്ടും സമരത്തിനിറങ്ങാനുള്ള കാരണം. സാമൂഹിക പ്രവര്‍ത്തക ദയാബായി രാവിലെ 10 ന് സമരജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലുവരെയാണ് സമരം.