തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷം, കോളേജുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ സംഘം ആശങ്ക അറിയിച്ചു. സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരായ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് അതിക്രമങ്ങളെന്ന് കൂടിക്കാഴ്ചക്ക് ശേഷം അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബിജു രമേശ് പറഞ്ഞു