വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു മരിച്ചത് ഹൈദരാബാദ് സ്വദേശി യഹൂരി പ്രണീത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ യഹൂരി പ്രണീത് കുമാര്‍ ആണ് മരിച്ചത്. വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി ക്യാമ്പസിലെ മൂന്നാം വര്‍ഷ ഏറോ സ്പേസ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു യഹൂരി. പരീക്ഷക്കിടയില്‍ മൊബൈല്‍ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ പ്രണീതിനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചു. ഇതില്‍ മനം നൊന്താണ് ആത്മഹത്യയെന്നാണ് ബന്ധുക്കള് ആരോപിക്കുന്നത്. മൃതദേഹം നാളെ പോസ്റ്റ് മോര്ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും .