റഷ്യന്‍ ലോകകപ്പിലെ പ്രവചനങ്ങള്‍ പലപ്പോഴും തെറ്റിയിരുന്നു

മോസ്കോ: ജര്‍മന്‍ ലോകകപ്പിലെ പോള്‍ നീരാളിയെ പോലെ പ്രവചനം കൊണ്ട് വിസ്മയിപ്പിക്കാന്‍ മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. റഷ്യന്‍ ലോകകപ്പില്‍ പോളിനെ പിന്നിലാക്കുമെന്ന വാദവുമായി വന്ന അക്കില്ലസ് പൂച്ചയ്ക്ക് അര്‍ജന്‍റീന നെെജീരിയ മത്സരത്തില്‍ ആഫ്രിക്കന്‍ ടീമിനെ വിജയിപ്പിച്ചതോടെ കളി കെെയില്‍ നിന്ന് പോയി.

പക്ഷേ, പ്രവചനങ്ങളുടെ കുത്തൊഴുക്കുകള്‍ അവസാനിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഇംഗ്ലണ്ട് ക്രൊയേഷ്യ സെമി ഫൈനലിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ. എന്നാൽ, മരിയയും വൊളോജയുമെല്ലാം ഫൈനലിൽ ആരാകും ഫ്രാൻസിന്‍റെ എതിരാളിയെന്ന് കണ്ടെത്തിക്കഴിഞ്ഞു.

ഇംഗ്ലണ്ടോ ക്രൊയേഷ്യയോ ആരാകും ഫൈനലിൽ ഫ്രാൻസിനെ നേരിടുക. ആരാധകർക്ക് ആവേശവും ആശങ്കയും സമ്മാനിച്ച് ഫ്രാന്‍സിന്‍റെ എതിരാളിയെ പ്രവചിച്ചിരിക്കുകയാണ് തജിക്കിസ്ഥാൻ സ്വദേശിയായ മരിയ ഒട്ടകവും റഷ്യക്കാരൻ വൊളോജ കടുവയും പിന്നെ ബ്രിട്ടണിലെ ഒരു കൂട്ടം കീരികളും.

Scroll to load tweet…

മരിയയും വൊളോജയും ക്രൊയേഷ്യയെ പിന്തുണച്ചപ്പോൾ കീരികളുടെ പ്രവചനം സ്വന്തം ടീമായ ഇംഗ്ലണ്ടിന് അനുകൂലമായിരുന്നു. ക്രൊയേഷ്യയെന്നെഴുതിയ കുട്ടയിലെ കാരറ്റ് കഴിച്ചായിരുന്നു മരിയയുടെ പ്രവചനം. സമാനമായ രീതിയിൽ പെട്ടിയിൽ നിന്ന് ഇറച്ചി എടുത്ത് വൊളോജയും വിജയിയെ കണ്ടെത്തിയപ്പോൾ, ഇംഗ്ലണ്ടിന്‍റെ ഗോൾപോസ്റ്റിൽ വച്ചിരുന്ന ഭക്ഷണം കഴിച്ചായിരുന്നു കീരികളുടെ പ്രവചനം.

ഉദ്ഘാടന മത്സരത്തിലെ റഷ്യയുടെ വിജയവും ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേയ്ക്കെതിരെ ഫ്രാൻസിന്‍റെ വിജയവും മരിയ പ്രവചിച്ചിരുന്നു. ക്വാർട്ടറിൽ സ്വീഡനെതിരെ ഇംഗ്ലണ്ടിന്‍റെ വിജയം പ്രവചിച്ചതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു കീരികൾ. എന്നാൽ വോളോജയ്ക്ക് ലോകകപ്പ് പ്രവചനത്തിൽ കാര്യമായി തിളങ്ങാനായിരുന്നില്ല.