തോമസ് ചാണ്ടിക്കെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്
തിരുവനന്തപുരം:തോമസ് ചാണ്ടിക്കെതിരായ അന്വേഷണ പുരോഗതി റിപ്പോര്ട്ട് കോടതിയില് സമര്പ്പിച്ചു. പ്രധാന സാക്ഷികളുടെ മൊഴിയെടുക്കാനുണ്ടെന്ന് റിപ്പോര്ട്ടിലുണ്ട്.ഇതുവരെ 33 രേഖകള് പരിശോധിച്ചുവെന്നും റിപ്പോര്ട്ടിലുണ്ട്. സ്വന്തം റിസോര്ട്ടിലേക്ക് എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്മ്മിച്ചുവെന്നാണ് തോമസ് ചാണ്ടിക്കെതിരെയുള്ള പരാതി.
മുന്മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതിയുടെ മേല് നോട്ടത്തില് നടത്തണമെന്നായിരുന്നു കോട്ടയം വിജിലന്സ് കോടതിയുടെ ഉത്തരവ്. തുടര്ന്ന് അന്വേഷണം പൂര്ത്തിയാക്കാന് നാല് മാസം കൂടി സമയം അനുവദിക്കുകയായിരുന്നു. അന്വേഷണ പുരോഗതി എല്ലാ മാസവും അഞ്ചാം തീയ്യതി അറിയക്കണമെന്നാണ് കോടതി നിര്ദ്ദേശം
