തിരുവനന്തപുരം: ആശയങ്ങള്‍ ശരിയായ രീതിയില്‍ ജനങ്ങളിലേക്കെത്താതതാണു സംസ്ഥാനത്തെ വികസന വളര്‍ച്ചയ്ക്കു തടസമെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍.

പരിസ്ഥിതിയും വളര്‍ച്ചയും ഒരുമിച്ചുകൊണ്ടുപോകുന്ന സംരംഭങ്ങളാണ് ആവശ്യം. വ്യവസായരംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്‌ഐഡിസിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് കെഎസ്‌ഐഡിസിയുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.