. പ്രളയക്കെതിയുടെ ദുരിതാശ്വാസ നടപടികൾ ഇന്നത്തെ മന്ത്രിസഭാ യോ​ഗത്തിൽ ചർച്ചയാകും. 

തിരുവനന്തപുരം: ഇരുപത് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് രാവിലെ ഒൻപത് മണിക്ക് സംസ്ഥാന മന്ത്രിസഭ യോഗം ചേരും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിലാണ് യോഗം. പ്രളയക്കെതിയുടെ ദുരിതാശ്വാസ നടപടികൾ ഇന്നത്തെ മന്ത്രിസഭാ യോ​ഗത്തിൽ ചർച്ചയാകും. 

കഴിഞ്ഞ മുപ്പതിനായിരുന്നു അവസാനമായി സംസ്ഥാന മന്ത്രിസഭായോ​ഗം ചേർന്നത്. ഈ മാസം രണ്ടിന് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയി. മന്ത്രിസഭ യോഗത്തിൽ അധ്യക്ഷനാകാനുള്ള ചുമതല മന്ത്രി ഇ.പി.ജയരാജന് നൽകിയിരുന്നെങ്കിലും രണ്ടാഴ്ച്ചയായി യോഗം ചേരാത്തത് വലിയ വിവാദമായിരുന്നു.പ്രതിപക്ഷം ഭരണസ്തംഭനമുണ്ടെന്ന് ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് കാബിനറ്റ് ചേരുന്നത്.