എറണാകുളം - ബെംഗളൂരു ഇന്‍റർസിറ്റി ട്രെയിനിന്‍റെ കോച്ചുകൾ ഷണ്ടിങ്ങിനിടെ പാളം തെറ്റി. 

കൊച്ചി: എറണാകുളം - ബംഗളൂരു ഇന്‍റർസിറ്റി ട്രെയിനിന്‍റെ കോച്ചുകൾ ഷണ്ടിങ്ങിനിടെ പാളം തെറ്റി. അതിനാല്‍ ഇന്ന് രാവിലെ 9.10ന് പുറപ്പെടേണ്ട ട്രെയിന്‍ വൈകും. മറ്റ് സര്‍വീസുകളെ ഇത് ബാധിച്ചിട്ടില്ല. രണ്ടാം തവണയാണ് ഷണ്ടിങ്ങിനിടെ ട്രെയിൻ പാളം തെറ്റുന്നത്.