സ്വവര്‍ഗ്ഗ അനുരാഗിയാണെന്ന് തുറന്നുപറഞ്ഞ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ബര്‍മ്മിംഗ്ഹാം: സ്വവര്‍ഗ്ഗ അനുരാഗിയാണെന്ന് തുറന്നുപറഞ്ഞ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഇംഗ്ലണ്ടിലെ ബര്‍മ്മിംഗ്ഹാമിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.നാല്‍പ്പത്തിനാലു വയസുകാരിയായ മെലാനിയയെ ഭര്‍ത്താവ് ഡേവിഡ് ക്ലാര്‍ക്കാണ് കൊലപ്പെടുത്തിയത്. മെലാനിയെ ഡേവിഡ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇരുപത് വര്‍ഷത്തോളമായി ഇവര്‍ ഒന്നിച്ചാണ് താമസിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. ഡേവിഡിനെ പോലീസ് അറസ്റ്റ് ചെയ്തു. പെട്ടന്നുള്ള പ്രകോപനത്തിലാണ് കൃത്യം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇരുവരും ദക്ഷിണാഫ്രിക്കയില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയവരാണ്.

ഭ്രാന്തമായി പെരുമാറരുത് എന്നു മുന്നറിയിപ്പു നല്‍കിയ ശേഷമായിരുന്നു മെലാനി ഭര്‍ത്താവിനോട് ഈ വിവരം പറഞ്ഞത്. ഉറ്റ സുഹൃത്തു തന്നെയാണ് തന്‍റെ സ്വവര്‍ഗാനുരാഗയായ പങ്കാളി എന്നും അവള്‍ തനിക്കു വേണ്ടി എന്തു ചെയ്യും എന്നും മെലാനി പറഞ്ഞു. ഇവരുടെ കുടുംബ സുഹൃത്തിന്‍റെ മകളുമായി താന്‍ കിടക്ക പങ്കിട്ടുണ്ടെന്ന് മെലാനി തുറന്നുപറഞ്ഞെന്ന് ഡേവിഡ് പിന്നീട് പോലീസിനോട് വെളിപ്പെടുത്തി.

മൈലാനി വീണ്ടും തന്റെ സ്വവര്‍ഗാനുരാഗിയായ പങ്കാളിയെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചതോടെ രംഗം കലുഷിതമാകുകയായിരുന്നു.ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ആ ദേഷ്യത്തില്‍ ഭാര്യയെ ഡേവിഡ് കൊലപ്പെടുത്തുകയുമായിരുന്നു.