അര്‍ജന്റീനക്കെതിരെ ഫ്രാന്‍സിനു വേണ്ടി നേടിയ അത്യുഗ്രന്‍ ഗോളും പവാഡിനെ നോട്ടപ്പുള്ളിയാക്കി.

മോസ്‌കോ: ഫ്രഞ്ച് യുവതാരം ബെഞ്ചമിന്‍ പവാഡിന് പിന്നാലെ വമ്പന്‍ ക്ലബുകള്‍. ലോകകപ്പിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് വമ്പന്‍ ക്ലബുകളെ പവാഡിലേക്ക് ആകര്‍ഷിപ്പിച്ചത്. അര്‍ജന്റീനക്കെതിരെ ഫ്രാന്‍സിനു വേണ്ടി നേടിയ അത്യുഗ്രന്‍ ഗോളും പവാഡിനെ നോട്ടപ്പുള്ളിയാക്കി. നിലവില്‍ ബുണ്ടസ് ലീഗയില്‍ സ്റ്റുഡ്ഗര്‍ടിന്റ് പ്രതിരോധ നിരയില്‍ പ്രധാനിയാണ് 22കാരന്‍.

എന്നാല്‍ കഴിഞ്ഞ സീസസണിന്റെ മധ്യത്തില്‍ ബയേണ്‍ മ്യൂനിച്ച് താരത്തെ നോട്ടമിട്ടിരുന്നു. ബയേണിനൊപ്പം ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, ടോട്ടന്‍ഹാം, സീരി എ ക്ലബായ നാപ്പോളിയും പവാഡിന് പിന്നാലെയുണ്ട്. 2016 ല്‍ ഫ്രഞ്ച് ലീഗില്‍ നിന്നാണ് താരം സ്റ്റുട്ട്ഗാര്‍ട്ടിലെത്തിയത്. ക്ലബ് അന്ന് രണ്ടാം ഡിവിഷനില്‍ ആയിരുന്നെങ്കിലും കഴിഞ്ഞ സീസണില്‍ ബുണ്ടസ്‌ലീഗയിലെത്തി.

സ്റ്റുട്ട്ഗാര്‍ട്ടിന് ഒപ്പമുള്ള രണ്ടാം സീസണില്‍ എല്ലാ മത്സരങ്ങളിലും പവാഡ് കളിച്ചിരുന്നു. സെന്റര്‍ ബാക്ക് ആയി കളിക്കുന്ന പാവാഡ് റൈറ്റ് ബാക്ക്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ എന്നെ റോളുകളും ഭംഗിയായി കൈകാര്യം ചെയ്യും എന്നതും താരത്തിന്‍ടെ മൂല്യം കൂട്ടുന്നു. എന്നാല്‍ സ്റ്റുട്ട്ഗാര്‍ട്ടുമായി താരത്തിന് നാല് വര്‍ഷത്തെ കരാറുണ്ട്. അതുക്കൊണ്ട് തന്നെ താരത്തെ വിട്ടുകൊടുക്കാന്‍ സ്റ്റുട്ട്ഗാര്‍ട്ട് തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.