ആരാധനാലയങ്ങളുടെ പരിസരത്തെ ആയുധ പരിശീലനം പൊലീസ് ആക്ട് പ്രകാരം നിരോധിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി
തിരുവനന്തപുരം: ആരാധനാലയങ്ങളുടെ പരിസരത്തെ എല്ലാവിധ കായികപരിശീലനവും നിരീക്ഷിച്ചു വരികയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരാധനാലയങ്ങളുടെ പരിസരത്തെ ആയുധ പരിശീലനം പൊലീസ് ആക്ട് പ്രകാരം നിരോധിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി വിശദമാക്കി. ദേവസ്വം ബോര്‍ഡിന് കീഴിലെ ആരാധനാലയങ്ങളില്‍ ആയുധ പരിശീലനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
