1999 ൽ സോണിയ ഗാന്ധി പാർട്ടി അധ്യക്ഷയായതിൽ പ്രതിഷേധിച്ച് പി എ സംഗ്മയ്ക്കും ശരത് പവാറിനുമൊപ്പം കോൺഗ്രസ്സിൽ നിന്ന് താരിഖ് അൻവർ രാജി വച്ചിരുന്നു. പത്തൊൻപത് വർഷത്തിന് ശേഷമാണ് അൻവറിന്റെ ഈ തിരിച്ചു വരവ്.
ദില്ലി: ഒരു മാസം മുമ്പ് എൻസിപിയിൽ നിന്നും രാജിവച്ച താരിഖ് അൻവർ കോൺഗ്രസിൽ തിരിച്ചെത്തി. 1999 ൽ സോണിയ ഗാന്ധി പാർട്ടി അധ്യക്ഷയായതിൽ പ്രതിഷേധിച്ച് പി എ സംഗ്മയ്ക്കും ശരത് പവാറിനുമൊപ്പം കോൺഗ്രസ്സിൽ നിന്ന് താരിഖ് അൻവർ രാജി വച്ചിരുന്നു. പത്തൊൻപത് വർഷത്തിന് ശേഷമാണ് അൻവറിന്റെ ഈ തിരിച്ചു വരവ്. രാഹുൽഗാന്ധിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി.
എൻസിപി സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് താരിഖ് അൻവർ. ശരത് പവാറിന്റെ മോദി അനുകൂല നടപടികളിൽ പ്രതിഷേധിച്ചാണ് എൻസിപിയിൽ നിന്നും താരിഖ് അൻവർ രാജി വയ്ക്കുന്നത്. റഫാൽ ഇടപാട് കേസിൽ മോദിക്ക് അനുകൂലമായ നിലപാടായിരുന്നു ശരത് പവാറിന്റേത്. 2014 ൽ കത്തിഹാറിൽ നിന്നാണ് താരിഖ് അൻവർ വിജയിക്കുന്നത്. ദേശീയതലത്തിൽ എൻസിപി തന്റെ സാന്നിദ്ധ്യം അറിയിച്ച അവസരത്തിലാണ് താരിഖ് അൻവറിന്റെ രാജി.
