ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച കേസില്‍ മുന്‍ ആര്‍എസ്എസ് നേതാവ് കുന്തന്‍ ചന്ദ്രാവത്തിനെ അറസ്റ്റ് ചെയ്തു. ഉജ്ജയില്‍ അറസ്റ്റ് ചെയ്ത ചന്ദ്രാവത്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കുന്ദന്‍ ചന്ദ്രാവത്തിന്റെ പ്രസംഗത്തിനെതിരെയാണ് മധ്യപ്രദേശ് പൊലീസിന്റെ നടപടി. ഉജ്ജയനില്‍ അറസ്റ്റ് ചെയ്ത ചന്ദ്രാവത്തിനെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സമൂഹത്തില്‍ ഭീതി ജനിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ചു. കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ചന്ദ്രാവത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 

കേരളത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിപഷേധിച്ച് ഈ മാസം ഒന്നാം തീയതി ഉജ്ജയില്‍ നടന്ന പൊതുപരിപാടിയിലാണ് ആര്‍എസ്എസ് സഖ് പ്രചാരക് പ്രമുഖായിരുന്ന കുന്തന്‍ ചന്ദ്രാവത്ത് വിവാദപരാമര്‍ശം നടത്തിയത്. ചന്ദ്രാവത്തിനെ ആര്‍എസ്എസ് പുറത്താക്കുകയും പ്രസ്താവനയെ തള്ളിപ്പറയുകയും ചെയ്തിരുന്നു.