കീവ്: മുൻ റഷ്യൻ പാർലമെൻറ് അംഗം ഡെനിസ് വൊറോണിൻകോവ് യുക്രൈനിലെ കീവിൽ വെടിയേറ്റ് മരിച്ചു. തലസ്ഥാന നഗരിയിലെ ഹോട്ടലിൽ അജ്ഞാതനായ ആയുധധാരി ഡെനിസിനെ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

45 കാരനായ ഡെനിസ് കമ്യൂണിസ്റ്റ് ഭരണകാലത്ത് റഷ്യൻ പാർലമെൻറ് അധോസഭയിലെ അംഗമായിരുന്നു. റഷ്യൻ സുരക്ഷ ഏജൻസികളിൽ നിന്ന് ഭീഷണി നേരിട്ടതിനെ തുടർന്ന് ഇദ്ദേഹം ഗായികയും മോഡലുമായ ഭാര്യയോടൊപ്പം റഷ്യ വിടുകയും യുക്രൈൻ പൗരത്വം നേടുകയും ചെയ്തിരുന്നു.