ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ അവര്‍ നാലുപേരും... മനുഷ്യബുദ്ധിയെ പോലും വിസ്മയിപ്പിക്കുന്ന ആ തീരുമാനം കാത്തത് നാലു ജീവനുകള്‍. മിന്നല്‍ വേഗതയില്‍ പാഞ്ഞു വന്ന എസ് യു വിയില്‍ നിന്ന് ഞൊടിയിടയില്‍ രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തിന് ജീവന്‍ തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസം ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത്.

റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന വാഹനം നിയന്ത്രണം വിടുകയായിരുന്നു. വാഹനത്തെ കണ്ട കുടുംബം അല്പം മുന്നോട്ടാഞ്ഞതിനാല്‍ അപകടം ഒഴിവായി.റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തെ മറികടന്ന് മറ്റു മൂന്ന് വാഹനങ്ങളെ തരിപ്പിണമാക്കിയ ശേഷമാണ് എസ് യു വി നിന്നത്. പോറല്‍ പോലുമേല്‍ക്കാതെ കുട്ടികളടങ്ങുന്ന കുടുംബം രക്ഷപെട്ട ദൃശ്യം പീപ്പിള്‍സ് ഡെയ്‌ലിയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.